24 മണിക്കൂറിനിടെ രാജ്യത്ത് 9309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 87 പേർ മരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 9309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 87 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,08,80,603 ആയി ഉയർന്നു.

15,858 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,89,230 പേരാണ് രോഗമുക്തരായി. 87 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,55,447 ആയി ഉയർന്നു

നിലവിൽ 1,35,926 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോകം 75,05,010 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി ഐസിഎംആർ അറിയിച്ചു.

ഫെബ്രുവരി 11 വരെ 20,47,89,784 സാമ്പിളുകൾ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 7,65,944 സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story