ഫിംഗർ 3ൽ നിന്ന് പിൻമാറിയത് എന്തിന്; ഭീരുവായ മോദി ഇന്ത്യൻ ഭൂമി ചൈനക്ക് നൽകി: രാഹുൽ ഗാന്ധി

ഫിംഗർ 3ൽ നിന്ന് പിൻമാറിയത് എന്തിന്; ഭീരുവായ മോദി ഇന്ത്യൻ ഭൂമി ചൈനക്ക് നൽകി: രാഹുൽ ഗാന്ധി

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യൻ ഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനക്ക് വിട്ടു നൽകിയെന്ന് രാഹുൽ വിമർശിച്ചു. പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനക്കെതിരായി നിലപാട് എടുക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു

ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുണ്ടായ ധാരണാപ്രകാരം പാൻഗോംഗ് തടാകത്തിന് വടക്കുള്ള ഫിംഗർ എട്ടിലേക്ക് ചൈനയും ഫിംഗർ മൂന്നിലെ ധൻസിംഗ് ഥാഫ പോസ്റ്റിലേക്ക് ഇന്ത്യൻ സൈന്യവും പിൻമാറുമെന്നാണ് രാജ്‌നാഥ് സിംഗ് അറിയിച്ചത്.

ഫിംഗർ നാല് ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടെ നിന്ന് എന്തിനാണ് ഫിംഗർ മൂന്നിലേക്ക് മാറുന്നുവെന്നുമാണ് രാഹുൽ ഗാന്ധി ചോദിച്ചത്. ഇത് നൂറ് ശതമാനം ഭീരുത്വമാണ്. ചൈനക്ക് മുന്നിൽ നരേന്ദ്രമോദി ശിരസ്സ് കുനിച്ചു. ഫിംഗർ 3 മുതൽ ഫിംഗർ 4 വരെയുള്ള ഇന്ത്യൻ ഭൂമിയാണ് പ്രധാനമന്ത്രി ചൈനക്ക് വിട്ടുനൽകിയത്.

തന്ത്രപരമായ ഡെപ്‌സാംഗ് മേഖലയിൽ ചൈന അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതേ കുറിച്ച് പ്രതിരോധ മന്ത്രി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. നമ്മുടെ ഭൂമി ചൈനിക്ക് വിട്ടു നൽകി എന്നതാണ് സത്യമെന്നും രാഹുൽ പറഞ്ഞു.

Share this story