രാജ്യത്ത് 24 മണിക്കൂറിനിടെ 9121 പേർക്ക് കൊവിഡ്; 81 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു

രാജ്യത്ത് 24 മണിക്കൂറിനിടെ 9121 പേർക്ക് കൊവിഡ്; 81 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 1,09,25,710 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

11,805 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,06,33,025 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. 81 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,55,813 ആയി

1,36,872 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 87,20,822 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 15 വരെ 20.73 കോടി സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 6.15 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു.

Share this story