ബിജെപിയുടെ അതിർത്തിക്കപ്പുറത്തെ വളർച്ച: ബിപ്ലബിന്റെ പരാമർശത്തെ വിമർശിച്ച് നേപ്പാൾ, ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു

ബിജെപിയുടെ അതിർത്തിക്കപ്പുറത്തെ വളർച്ച: ബിപ്ലബിന്റെ പരാമർശത്തെ വിമർശിച്ച് നേപ്പാൾ, ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു

ബിജെപിയെ അയൽ രാജ്യങ്ങളായ നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവനക്കെതിരെ നേപ്പാൾ. വിഷയത്തിൽ ഇന്ത്യയെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതായി നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു

ബിപ്ലബിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു ഗ്യാവാലിയുടെ പ്രതികരണം. ഡൽഹിയിലെ നേപ്പാൾ എംബസി അധികൃതരും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് വിഷയത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിജെപി റാലിക്കിടെയാണ് ബിപ്ലബിന്റെ വിവാദ പരാമർശമുണ്ടായത്. അമിത് ഷാ അധ്യക്ഷനായിരിക്കെ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങളെന്ന് പറഞ്ഞാണ് ത്രിപുര മുഖ്യമന്ത്രി ഇത് പറഞ്ഞത്. വിഷയത്തിൽ ശ്രീലങ്കയും പ്രതികരണം അറിയിച്ചിരുന്നു. വിദേശ പാർട്ടികൾക്ക് ശ്രീലങ്കയിൽ പ്രവർത്തിക്കാനാകില്ലെന്നായിരുന്നു ശ്രീലങ്കയുടെ പ്രതികരണം.

Share this story