ബിജെപി എതിർപ്പ് ഫലിച്ചില്ല; സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കെതിരായ എല്ലാ കേസുകളും തമിഴ്‌നാട് സർക്കാർ റദ്ദാക്കി

ബിജെപി എതിർപ്പ് ഫലിച്ചില്ല; സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കെതിരായ എല്ലാ കേസുകളും തമിഴ്‌നാട് സർക്കാർ റദ്ദാക്കി

തമിഴ്‌നാട്ടിൽ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ മുഴുവൻ കേസുകളും സർക്കാർ റദ്ദാക്കി. 1500ലധികം കേസുകളാണ് സർക്കാർ റദ്ദാക്കിയത്. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിർപ്പിനിടെയാണ് എടപ്പാടി പളനിസ്വാമി സർക്കാരിന്റെ നീക്കം

അതേസമയം നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഡിഎംകെ പ്രതികരിച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭം പാർലമെന്റിൽ അടക്കം അലയടിച്ചപ്പോഴും മോദി സർക്കാരിനൊപ്പം നിന്ന നിലപാടായിരുന്നു അണ്ണാ ഡിഎംകെയുടേത്. ഇപ്പോഴുള്ള മാറ്റം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ളതാണെന്നാണ് സൂചന

സമരത്തിന് നേതൃത്വം നൽകിയ മുസ്ലിം സംഘടനാ നേതാക്കൾക്കെതിരായ കേസുകളും റദ്ദാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്ക സർക്കാർ കണക്കിലെടുത്തുവെന്ന് വിശേഷിപ്പിച്ചാണ് തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ്.

Share this story