കഴുത്തറുക്കുന്ന കമ്പനിയും കൂട്ടുനിൽക്കുന്ന കേന്ദ്രവും: ഇന്ധന വില തുടർച്ചയായ 13ാം ദിവസവും വർധിച്ചു

കഴുത്തറുക്കുന്ന കമ്പനിയും കൂട്ടുനിൽക്കുന്ന കേന്ദ്രവും: ഇന്ധന വില തുടർച്ചയായ 13ാം ദിവസവും വർധിച്ചു

രാജ്യത്ത് ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും വർധിച്ചു. പെട്രോളിനും ഡീസലിനും ഇന്ന് 39 പൈസ വീതമാണ് വർധിച്ചത്.

കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 90.85 രൂപയായി. ഡീസലിന് 85.49 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92.69 രൂപയായി. ഡീസൽ വില 87.22 രൂപയായി

രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ ഇന്ധനവില നൂറ് കടന്നു. അവശ്യസാധനങ്ങളുടെ വില വർധനവിനും ഇന്ധനവില കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വില വർധനവ് തുടരാനാണ് സാധ്യത

Share this story