പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഒഴുകുന്നു; കാർഷിക നിയമങ്ങൾ രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് അമരീന്ദർ സിംഗ്

പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഒഴുകുന്നു; കാർഷിക നിയമങ്ങൾ രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് അമരീന്ദർ സിംഗ്

കാർഷിക നിയമങ്ങൾ രണ്ട് വർഷത്തേക്ക് മരവിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ നിയമങ്ങൾ മരവിപ്പിക്കണം. സമരത്തിന് പിന്നാലെ പാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നതായും അമരീന്ദർ സിംഗ് പറഞ്ഞു

അതേസമയം സമരം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് സംയുക്ത കിസാൻ മോർച്ച. സർക്കാരിൽ നിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടങ്കിൽ മാത്രം ചർച്ചക്ക് തയ്യാറായാൽ മതിയെന്നാണ് സംഘടനകളുടെ തീരുമാനം. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്

പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുന്ന കിസാൻ മഹാപഞ്ചായത്തുകൾ യുപിയിൽ തുടരുകയാണ്. അതിനിടെ ചെങ്കോട്ട അതിക്രമവുമായി ബന്ധപ്പെട്ട് ആക്രമണത്തിൽ പങ്കെടുത്തുവെന്ന് പോലീസ് ആരോപിക്കുന്ന 20 പേരുടെ ചിത്രങ്ങൾ കൂടി ഡൽഹി പോലീസ് പുറത്തുവിട്ടു.

Share this story