ഉള്ളിവിലയിൽ വൻ കുതിപ്പ്; ക്വിന്റലിന് 970ൽ നിന്ന് 4500 രൂപയായി വരെ ഉയർന്നു

ഉള്ളിവിലയിൽ വൻ കുതിപ്പ്; ക്വിന്റലിന് 970ൽ നിന്ന് 4500 രൂപയായി വരെ ഉയർന്നു

രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു. രണ്ട് ദിവസത്തിനിടെ ഉള്ളിവില ക്വിന്റലിന് 970 രൂപയിൽ നിന്ന് 4500 രൂപയായി വരെ ഉയർന്നു. ചൊവ്വാഴ്ച 3600 രൂപയായിരുന്നു ക്വിന്റലിന്

മഴയെ തുടർന്നാണ് വിലവർധനവെന്ന് പറയപ്പെടുന്നു. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് സൂചന. രാജ്യത്ത് കർഷക സമരം ശക്തിപ്പെടുന്നതിനിടെയാണ് ഉള്ളിവില വർധിക്കുന്നത്. അതേസമയം വില വർധന അധികം നീണ്ടുനിൽക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിൽ നിന്നുമുള്ള ഉള്ളി വിപണിയിൽ എത്തുന്നതോടെ വില വർധന കുറഞ്ഞേക്കുമെന്നാണ് സൂചന

Share this story