പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; വിശ്വാസ വോട്ടെടുപ്പ് നാളെ

Share with your friends

പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു. കെ ലക്ഷ്മിനാരായണനാണ് രാജിവെച്ചത്. നാളെയാണ് സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

രാജിവെക്കുന്ന അഞ്ചാമത്തെ കോൺഗ്രസ് എംഎൽഎയാണ് ലക്ഷ്മിനാരായണൻ. ഇതോടെ വി നാരായണസ്വാമി സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക് വീണു. കോൺഗ്രസിന് നിലവിൽ സ്പീക്കറടക്കം ഒമ്പത് എംഎൽഎമാരാണുള്ളത്.

ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയുമടക്കം സർക്കാരിന് 13 പേരുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് എഐഎഡിഎംകെ, എൻ ആർ കോൺഗ്രസ് എന്നിവരടക്കം 11 എംഎൽഎമാരുണ്ട്. കൂടാതെ ബിജെപിയുടെ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എൻഡിഎക്ക് 14 പേരാകും. അതേസമയം നോമിനേറ്റ് ചെയ്തവർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ലെന്ന് കോൺഗ്രസ് വാദിക്കുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!