24 മണിക്കൂറിനിടെ 14,199 പേർക്ക് കൂടി കൊവിഡ്; 83 പേർ മരിച്ചു

24 മണിക്കൂറിനിടെ 14,199 പേർക്ക് കൂടി കൊവിഡ്; 83 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 1,10,05,850 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9659 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 1,50,055 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 83 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു

രാജ്യത്തെ കൊവിഡ് മരണം 1,56,385 ആയി ഉയർന്നു. 1,11,16,854 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കൊവിഡ് വ്യാപനം വീണ്ടുമുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കൽ തുടർന്നാൽ എട്ട് ദിവസത്തിനകം സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി

Share this story