മമത സർക്കാർ പൂർണപരാജയം, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് നരേന്ദ്രമോദി
പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി. മമത ബാനർജി സർക്കാരിനെ മോദി രൂക്ഷമായി വിമർശിച്ചു. ബംഗാൾ സർക്കാർ പൂർണ പരാജയമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും നരേന്ദ്രമോദി പറഞ്ഞു
ഹൂഗ്ലിയിൽ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ ഇത് രണ്ടാംതവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.
ബംഗാളിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി. സമഗ്രമായ മാറ്റമാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയമായ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളിൽ സമഗ്രമായ മാറ്റവും ആവശ്യമാണ്. യഥാർഥ മാറ്റം താമര കൊണ്ടുവരുമെന്നും മോദി പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
