വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു; പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു

വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു; പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു

പുതുച്ചേരിയിൽ വി നാരായണ സ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി നാരായണ സ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു

തുടർന്ന് വി നാരായണ സ്വാമി രാജി സമർപ്പിക്കുന്നതിനായി ഗവർണറെ കാണാൻ തിരിച്ചു. തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് സർക്കാർ താഴെ വീണത്. കേന്ദ്ര സർക്കാരിനെതിരെയും മുൻ ലഫ്റ്റനൻസ് ഗവർണർ കിരൺ ബേദിക്കെതിരെയും നാരായണ സ്വാമി രൂക്ഷ വിമർശനം ഉന്നയിച്ചു. കിരൺ ബേദിയെ വെച്ച് കേന്ദ്രസർക്കാർ രാഷ്ട്രീയം കളിച്ചുവെന്ന് നാരായണ സ്വാമി ആരോപിച്ചു

കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ അടക്കം ഭരണകക്ഷിയിൽ നിന്ന് ആറ് എംഎൽഎമാർ രാജിവെച്ചതോടെയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.

Share this story