രാമക്ഷേത്ര പിരിവിന് പകരം ഇന്ധനവില പിടിച്ചു നിർത്തു; രാമഭഗവാന് സന്തോഷമാകുമെന്ന് ശിവസേന

രാമക്ഷേത്ര പിരിവിന് പകരം ഇന്ധനവില പിടിച്ചു നിർത്തു; രാമഭഗവാന് സന്തോഷമാകുമെന്ന് ശിവസേന

ഇന്ധനവില കുതിച്ചുയരുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശിവസേന. അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ധനശേഖരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് ശിവസേന പറയുന്നു. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് വിമർശനം

അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ ഇത് മറന്നാൽ ജനങ്ങൾ ഓർമിപ്പിക്കും. രാമക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിന് പകരം ആകാശത്തേക്ക് കുതിക്കുന്ന ഇന്ധനവില പിടിച്ചു നിർത്തിയാൽ ഭഗവന് സന്തോഷമാകും.

അതേസമയം പെട്രോൾ, ഡീസൽ വിലവർധനവിൽ കേന്ദ്രത്തിനെതിരെ ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതാണോ അച്ഛാ ദിൻ എന്ന ചോദ്യമുയർത്തിയുള്ള ബാനറുകൾ മുംബൈയിലെ വിവിധ പെട്രോൾ പമ്പുകളിലും പാതയോരങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

Share this story