ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വമ്പൻ ജയം, കോൺഗ്രസ് തകർന്നടിഞ്ഞു

ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വമ്പൻ ജയം, കോൺഗ്രസ് തകർന്നടിഞ്ഞു

ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ ജയം. ആറ് മുൻസിപ്പൽ കോർപറേഷനുകളും ബിജെപി തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നൂറ് സീറ്റുകൾ പോലും ലഭിച്ചില്ല.

അഹമ്മദാബാദ്, ഭാവനഗർ, ജാംനഗർ, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുൻസിപ്പൽ കോർപറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ സൂറത്തിൽ 36 സീറ്റുകൾ കോൺഗ്രസിനുണ്ടായിരുന്നു. ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല

ആം ആദ്മി പാർട്ടി 27 സീറ്റുകൾ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളിൽ 93 സീറ്റുകളും ബിജെപി അധികാരം നിലനിർത്തി. ആകെയുള്ള 576 സീറ്റുകളിൽ ബിജെപിക്ക് 474 സീറ്റും കോൺഗ്രസിന് 51 സീറ്റും ലഭിച്ചു.

Share this story