60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാർച്ച് ഒന്ന് മുതൽ കൊവിഡ് വാക്‌സിൻ നൽകും

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാർച്ച് ഒന്ന് മുതൽ കൊവിഡ് വാക്‌സിൻ നൽകും

മാർച്ച് ഒന്ന് മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള അസുഖ ബാധിതർക്കും കൊവിഡ് വാക്‌സിൻ വിതരണം നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പതിനായിരം സർക്കാർ കേന്ദ്രങ്ങൾ വഴിയും ഇരുപതിനായിരത്തോളം സ്വകാര്യ കേന്ദ്രങ്ങൾ വഴിയുമാകും വാക്‌സിൻ വിതരണം നടത്തുക

സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യനിരക്കിലാകും വാക്‌സിൻ നൽകുക. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പണം നൽകേണ്ടി വരും. ആശുപത്രികളുമായും വാക്‌സിൻ നിർമാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്‌സിന്റെ വില ആരോഗ്യമന്ത്രാലംയ തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു

നിലവിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിനേഷൻ നടക്കുന്നത്. മാർച്ച് ഒന്ന് മുതൽ 27 കോടി പേർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.

Share this story