കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ഡൽഹി അടക്കം അഞ്ച് സംസ്ഥാനങ്ങൾ

കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ഡൽഹി അടക്കം അഞ്ച് സംസ്ഥാനങ്ങൾ

കൊവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി അഞ്ച് സംസ്ഥാനങ്ങൾ. ഡൽഹി, കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാകൂ

ഡൽഹിയിലേക്ക് ട്രെയിൻ-വിമാനം, ബസ് മാർഗം എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സർട്ടിഫിക്കറ്റ് ആവശ്യമാണ്. റോഡ് മാർഗം മറ്റ് വാഹനങ്ങളിൽ എത്തുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല. വെള്ളിയാഴ്ച മുതൽ മാർച്ച് 15 വരെയാണ് നിയന്ത്രണം

കർണാടകയും അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആർടിപിസിആർ ഫലം നെഗറ്റീവയവരെ മാത്രമേ മംഗലാപൂരത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ അറിയിച്ചു. നിത്യേന യാത്ര ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗലാപുരത്ത് എവിടേക്കാണ് പോകുന്നതെന്ന രേഖയും കയ്യിൽ കരുതണം.

രോഗികളുമായി വരുന്നവർ ആശുപത്രിയിൽ എത്തിയാലുടൻ രോഗിയെ അടക്കം കൊവിഡ് പരിശോധനക്ക് വിധേയമാക്കണം. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് വേണം.

Share this story