കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാടും ബംഗാളും

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാടും ബംഗാളും

കർണാടകത്തിന് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാടും പശ്ചിമ ബംഗാളും. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണം മതി. രോഗലക്ഷണങ്ങൾ കാണുന്നവർ റിപ്പോർട്ട് ചെയ്യണമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

ബംഗാൾ കേരളടമക്കം നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 72 മണിക്കൂറിനിടയിൽ എടുത്ത ആർടിപിസിആർ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്.

നേരത്തെ കർണാടകയും ഡൽഹിയും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.

Share this story