രാജ്യത്ത് ബിജെപിയെ എതിർക്കുന്ന ഒരേയൊരു പാർട്ടിയാണ് ആംആദ്മിയെന്ന് കെജ്രിവാൾ

രാജ്യത്ത് ബിജെപിയെ എതിർക്കുന്ന ഒരേയൊരു പാർട്ടിയാണ് ആംആദ്മിയെന്ന് കെജ്രിവാൾ

ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സൂറത്തിൽ 27 സീറ്റ് ലഭിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബിജെപിക്ക് ഇവിടെ 93 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ 36 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ആകട്ടെ പൂജ്യത്തിലൊതുങ്ങി

ഇതോടെ സൂറത്തിൽ ബിജെപിയുടെ മുഖ്യ എതിരാളിയായി ആംആദ്മി മാറി. അക്കങ്ങൾ പ്രശ്‌നമില്ല. പത്ത് എതിരാളികൾക്ക് ഞങ്ങളിൽ ഒരാൾ മതിയെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. സൂറത്തിലെ ജനങ്ങൾ നിങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പദവി നൽകി. ഭരണപക്ഷത്തെ തെറ്റ് ചെയ്യാൻ അനുവദിക്കരുതെന്ന് പാർട്ടി നേതാക്കളോടായി കെജ്രിവാൾ പറഞ്ഞു

കോൺഗ്രസ് എല്ലായിടത്തും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം ബിജെപിയെ വെല്ലുവിളിക്കുന്ന ഒരേയൊരു പാര്‍ട്ടിയായി ആംആദ്മി മാറിയെന്നും കെജ്രിവാള്‍ പറഞ്ഞു.

Share this story