വെസ്റ്റ് ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി; തമിഴ്‌നാട്ടിൽ ഏപ്രിൽ 6ന്, അസമിൽ മൂന്ന് ഘട്ടം

വെസ്റ്റ് ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി; തമിഴ്‌നാട്ടിൽ ഏപ്രിൽ 6ന്, അസമിൽ മൂന്ന് ഘട്ടം

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ

അസമിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം മാർച്ച് 27ന് നടക്കും. രണ്ടാംഘട്ടം ഏപ്രിൽ ഒന്നിനും മൂന്നാം ഘട്ടം ഏപ്രിൽ ആറിനും നടക്കും. വോട്ടെണ്ണൽ മെയ് 2നാണ്

കേരളത്തോടൊപ്പമാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും

പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിന് വോട്ടെടുപ്പും മെയ് രണ്ടിന് വോട്ടെണ്ണലും നടക്കും.

പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം മാർച്ച് 27ന് നടക്കും. രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിനും മൂന്നാംഘട്ടം ഏപ്രിൽ ആറിനും നാലാം ഘട്ടം ഏപ്രിൽ 10നും നടക്കും

ഏപ്രിൽ 17നാണ് അഞ്ചാം ഘട്ടം. ഏപ്രിൽ 22ന് ആറാം ഘട്ടവും ഏപ്രിൽ 26, ഏപ്രിൽ 29 തീയതികളിൽ ഏഴും എട്ടും ഘട്ടവും നടക്കും. മെയ് 2നാണ് വോട്ടെണ്ണൽ

Share this story