11ാംക്ലാസ് വരെ ഓൾ പാസ്; ഇക്കുറി പരീക്ഷയില്ല

Share with your friends

ചെന്നൈ: കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികൾക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു.
2020-21 അക്കാദമിക് വർഷത്തേക്കാണ് ഓൾ പാസ് ബാധകമാവുക. ഈ ക്ലാസുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കും.

കോവിഡിന്റെ അസാധാരണസാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ സർക്കാർ നേതൃത്വത്തിലുള്ള ടി.വി. ചാനലിലൂടെയായിരുന്നു ക്ലാസ് നടത്തിയിരുന്നത്.
അധ്യാപകരുടേയും വിദ്യാർഥികളുടേയും ബുദ്ധിമുട്ട് പരിഗണിച്ച് സിലബസ്സും കുറച്ചിരുന്നു. 2020 മാർച്ച് 20-നാണ് സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിട്ടത്. തുടർന്ന് ജനുവരിയിൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് മാത്രം ക്ലാസുകൾ പുനരാരംഭിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!