രാഹുൽ ഭയ്യാ, ഫിഷറീസ് വകുപ്പ് രണ്ട് വർഷമായി നിലവിലുണ്ട്, നിങ്ങൾ അവധിയിലായിരുന്നു; പരിഹസിച്ച് അമിത് ഷാ

രാഹുൽ ഭയ്യാ, ഫിഷറീസ് വകുപ്പ് രണ്ട് വർഷമായി നിലവിലുണ്ട്, നിങ്ങൾ അവധിയിലായിരുന്നു; പരിഹസിച്ച് അമിത് ഷാ

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തോട് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് വർഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചതാണെന്നും അദ്ദേഹം അവധിയിലായതു കൊണ്ടാകാം ഇതൊക്കെ അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു

എന്തുകൊണ്ടാണ് മോദി സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വകുപ്പ് നിർമിക്കാതിരുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. മോദി സർക്കാർ നേരത്തെ അത് രൂപം നൽകിയതാണ്. രാഹുൽ ഭയ്യാ നിങ്ങൾ അവധിയിലായിരുന്നു, അതാണ് അറിയാതിരുന്നതെന്ന് അമിത് ഷാ പറഞ്ഞു

പുതുച്ചേരിയിൽ സന്ദർശനം നടത്തവെയാണ് ഫിഷറീസ് മന്ത്രാലയമില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. എന്നാൽ നാല് വർഷമായി ലോക്‌സഭയിലുള്ള ഒരു അംഗത്തിന് കഴിഞ്ഞ രണ്ട് വർഷം മുമ്പ് ഫിഷറീസ് വകുപ്പിന് രൂപം നൽകിയത് പോലും അറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് പുതുച്ചേരിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.

Share this story