ബിജെപി എംപി നന്ദകുമാർ സിംഗ് ചൗഹാൻ കൊവിഡ് ബാധിച്ച് മരിച്ചു

ബിജെപി എംപി നന്ദകുമാർ സിംഗ് ചൗഹാൻ കൊവിഡ് ബാധിച്ച് മരിച്ചു

മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എംപി നന്ദകുമാർ സിംഗ് ചൗഹാൻ കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ഖണ്ട്വയിൽ നിന്നുള്ള എംപിയാണ് അദ്ദേഹം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

1996 മുതൽ ഖണ്ട്വ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് നന്ദകുമാർ ചൗഹാൻ. 2009ൽ മാത്രമാണ് പരാജയപ്പെട്ടത്. മധ്യപ്രദേശ് ബിജെപി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Share this story