അടിയന്തരാവസ്ഥ തെറ്റായിരുന്നു; ഇന്ദിരാ ഗാന്ധിയും ഇത് മനസ്സിലാക്കിയിരുന്നു: രാഹുൽ ഗാന്ധി

അടിയന്തരാവസ്ഥ തെറ്റായിരുന്നു; ഇന്ദിരാ ഗാന്ധിയും ഇത് മനസ്സിലാക്കിയിരുന്നു: രാഹുൽ ഗാന്ധി

ഇന്ദിരാ ഗാന്ധി സർക്കാർ ഏർപ്പെടുത്തിയ അടിയന്താരവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി. എന്നാൽ ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.

കോർണൽ സർവകലാശാല പ്രൊഫസർ കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു രാഹുൽ. അടിയന്തരാവസ്ഥ തീർച്ചയായും തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരുഘട്ടത്തിലും ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല.

ഇന്ന് ആർ എസ് എസ് രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാ നടപടിയാണെന്ന് ഇന്ദിരാ ഗാന്ധി മനസ്സിലാക്കിയിരുന്നുവെന്നും രാഹുൽ പറഞ്ഞു

ഇന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആർ എസ് എസ് നുഴഞ്ഞുകയറി. ആക്രമിക്കപ്പെടാത്ത ഒരു സ്ഥാപനവും രാജ്യത്തില്ല. ഇത് ആസൂത്രിതമായ ആക്രമണമാണെന്നും രാഹുൽ പറഞ്ഞു

Share this story