ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ

ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ

കൊൽക്കത്ത: ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയര്‍ (സിസിഇഎ) 6-7 ശതമാനം വില വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

2019 ഫെബ്രുവരിയില്‍ അസംസ്കൃത ചണത്തിന് 3700 ല്‍നിന്ന് 3950 രൂപയായി താങ്ങുവില വര്‍ധിപ്പിച്ചിരുന്നു. താങ്ങുവില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നും ചണത്തിന്റെ ഉല്‍പാദനം വര്‍ധിക്കുമെന്നുമാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ 70 ശതമാനം ചണ മില്ലുകളും പ്രവര്‍ത്തിക്കുന്നത് ബംഗാളിലാണ്. അതില്‍തന്നെ 60 ശതമാനം ഹൂഗ്ലി നദിയുടെ തീരത്താണ്. രാജ്യത്തെ 4 ലക്ഷം ചണത്തൊഴിലാളികളില്‍ 2 ലക്ഷവും ബംഗാളിലാണ്.

കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മമത സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. അധികാരത്തിലെത്തി കേന്ദ്ര നയങ്ങള്‍ നേരിട്ടു നടപ്പാക്കുകയാണു ലക്ഷ്യമെന്നു ബിജെപി പറയുന്നു.

Share this story