അലിഗഢിൽ പെൺകുട്ടിയെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവം; പ്രതി പിടിയിൽ

അലിഗഢിൽ പെൺകുട്ടിയെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവം; പ്രതി പിടിയിൽ

ഉത്തർപ്രദേശിലെ അലിഗഢിൽ പതിനേഴുകാരിയെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രതി പിടിയിൽ. 17കാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗ ശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. സംസാരിക്കാനാകാത്ത, മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 17കാരനാണ് പ്രതി. ഇയാൾക്ക് മൊബൈലിൽ സ്ഥിരം പോൺ വീഡിയോ കാണുന്ന പതിവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പോൺ വീഡിയോ കണ്ടതിന് പിന്നാലെ പ്രതി പെൺകുട്ടിക്ക് സമീപത്ത് എത്തി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. കുട്ടി ചെറുത്തതോടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി

മരിച്ചുവെന്ന് വ്യക്തമായതോടെ മൃതദേഹം വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എന്നാൽ പ്രതിയെ പോലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

Share this story