ഇന്ത്യ ബിജെപിയുടെ സ്വകാര്യ സ്വത്തല്ല; ഭാരത് മാതാ കീ ജയ് വിളിക്കാന്‍ എന്ത് അവകാശം: ഉദ്ദവ് താക്കറെ

ഇന്ത്യ ബിജെപിയുടെ സ്വകാര്യ സ്വത്തല്ല; ഭാരത് മാതാ കീ ജയ് വിളിക്കാന്‍ എന്ത് അവകാശം: ഉദ്ദവ് താക്കറെ

മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ അവര്‍ക്ക് ഒരു അവകാശവുമില്ല. സാധരണക്കാരനോട് നീതി കാണിക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ എന്ത് അവകാശമാണ് ഉള്ളത്’ ഉദ്ദവ് ചോദിച്ചു.

മഹാരാഷ്ട്രയോ, ഇന്ത്യയോ ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് പ്രഖ്യാപിച്ചാണ് മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രസംഗം അവസാനിപ്പിച്ചത്. പെട്രോളിന് വില 100 പിന്നിട്ടു, പാചക വാതകത്തിന്റെ വില 1000 ലേക്ക് നീങ്ങുന്നു. നന്ദിയുണ്ട്, കാരണം അവര്‍ സൈക്കിളിന്റെ പൈസയെങ്കിലും വര്‍ദ്ധിപ്പിക്കാതിരിക്കുന്നുണ്ടല്ലോ എന്ന് ഇന്ധനവില വര്‍ദ്ധനയില്‍ ബി.ജെ.പിയെ ഉദ്ദവ് പരിഹസിച്ചു.

Share this story