രാഹുൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തി; പ്രചാരണം വിലക്കണമെന്ന് ബിജെപി

രാഹുൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തി; പ്രചാരണം വിലക്കണമെന്ന് ബിജെപി

തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധിയുടെ പ്രചാരണം വിലക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി സംസ്ഥാന നേതൃത്വമാണ് കമ്മീഷന് പരാതി നൽകിയത്

ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന രാഹുലിന്റെ പ്രസംഗം ഉയർത്തിക്കാണിച്ചാണ് പരാതി. രാഹുൽ ഗാന്ധി നടത്തിയത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ബിജെപി ആരോപിക്കുന്നു

രാജ്യത്ത് വെറുപ്പ് പടരുകയാണെന്നും വളരെയധികം ഭയമുണ്ടെന്നും രാഹുൽ കന്യാകുമാരിയിൽ നടന്ന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ വെറുപ്പിനോടും ഭയത്തോടും നമ്മൾ പൊരുതേണ്ടതുണ്ട്. ഇന്ത്യയിൽ വീണ്ടും ഐക്യം വളർത്തണമെന്നും രാഹുൽ പറഞ്ഞിരുന്നു.

Share this story