ഉമ്മൻ ചാണ്ടിയോടുള്ള ഡിഎംകെയുടെ പെരുമാറ്റം വേദനിപ്പിച്ചു; ചിണുങ്ങിക്കരഞ്ഞ് തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ്

ഉമ്മൻ ചാണ്ടിയോടുള്ള ഡിഎംകെയുടെ പെരുമാറ്റം വേദനിപ്പിച്ചു; ചിണുങ്ങിക്കരഞ്ഞ് തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ്

സീറ്റ് വിഭജന ചർച്ചയിൽ ഉമ്മൻ ചാണ്ടിയോട് ഡിഎംകെ നേതാക്കൾ മോശമായി പെരുമാറിയെന്ന് തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെ എസ് അഴഗിരി. കോൺഗ്രസ് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അഴഗിരി ചിണുങ്ങിക്കരഞ്ഞത്.

എത്ര സീറ്റ് നൽകി എന്നതിനേക്കാൾ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള അവരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചു എന്നായിരുന്നു അഴഗിരിയുടെ വാക്കുകൾ. അറുപതോളം സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും 20 സീറ്റുകൾ മാത്രമാണ് ഡിഎംകെ അനുവദിച്ചത്

കോൺഗ്രസിനെ കൂടുതൽ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ നടപടി. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് സീറ്റ് ചർച്ച നടന്നത്.

Share this story