നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു

നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു

നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ആരംഭിക്കുന്നതിന് മുമ്പേയാണ് മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നത്. ബംഗാളിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താരത്തിന്റെ ബിജെപി പ്രവേശനം

70കാരനായ താരത്തിന് ബംഗാളിൽ നിരവധി ആരാധകരുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന മിഥുൻ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കുടുങ്ങിയതിന് പിന്നാലെ എംപി സ്ഥാനം രാജിവെച്ചിരുന്നു

ഇ ഡി മിഥുൻ ചക്രവർത്തിക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ മിഥുൻ ചക്രവർത്തി ബിജെപിയിലേക്ക് ചേരുമെന്ന ഊഹങ്ങൾ പ്രചരിച്ചിരുന്നു.

Share this story