ഈ പ്രായത്തിലും ഏത് ചുമതല തന്നാലും പ്രാപ്തിയോടെ ചെയ്യാൻ സാധിക്കും: വിജയ യാത്രയിൽ ഇ ശ്രീധരൻ

ഈ പ്രായത്തിലും ഏത് ചുമതല തന്നാലും പ്രാപ്തിയോടെ ചെയ്യാൻ സാധിക്കും: വിജയ യാത്രയിൽ ഇ ശ്രീധരൻ

ഏത് ചുമതലയും ധൈര്യത്തോടെയും പ്രാപ്തിയോടെയും തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് കഴിഞ്ഞാഴ്ച ബിജെപിയിൽ ചേർന്ന ഇ ശ്രീധരൻ. കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ

67 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ അത്ഭുതം തോന്നുന്നു. ഇക്കാലത്തിനിടയിൽ പല പദ്ധതികളും രാജ്യത്തിന് വേണ്ടി ചെയ്യാൻ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ദേഹബലവും ആത്മബലവുമുണ്ട്.

കേരളത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. ഏത് ചുമതല നൽകിയാലും ഏറ്റെടുക്കാനും പ്രാപ്തിയോടെ ചെയ്യാനും സാധിക്കുമെന്നും ശ്രീധരൻ പറഞ്ഞു.

Share this story