ഉമ്മൻ ചാണ്ടിയെ സ്റ്റാലിൻ അപമാനിച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് കെ എസ് അഴഗിരി

ഉമ്മൻ ചാണ്ടിയെ സ്റ്റാലിൻ അപമാനിച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് കെ എസ് അഴഗിരി

തമിഴ്‌നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യം തുടരും. ഇത്തവണ 25 സീറ്റുകൾ കോൺഗ്രസിന് മത്സരിക്കാൻ നൽകും. കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിന് സീറ്റ് നൽകും. പുതുച്ചേരിയിലും ഡിഎംകെ സഖ്യം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു

സീറ്റ് ചർച്ചകൾക്കിടെ സ്റ്റാലിൻ ഉമ്മൻ ചാണ്ടിയോട് മോശമായി സംസാരിച്ചുവെന്ന വാർത്തകൾ തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെ എസ് അഴഗിരി നിഷേധിച്ചു. വാർത്തകൾ തെറ്റാണ്. സീറ്റ് വിഭജനത്തിൽ തർക്കങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാ തർക്കങ്ങളും പരിഹരിച്ചു

സഖ്യം മികച്ച വിജയം നേടും. രാജ്യത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിട്ടുവീഴ്ച ചെയ്തത്. ബിജെപിക്ക് എതിരായ സന്ദേശം നൽകാനാണ് ഈ സഖ്യമെന്നും അഴഗിരി പറഞ്ഞു. 2016 തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ ഇത്തവണ 25 സീറ്റാണ് കോൺഗ്രസിന് ഡിഎംകെ നൽകിയത്.

Share this story