മമതാ ബാനർജിയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

മമതാ ബാനർജിയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. പുർബ മെദിനിപ്പൂർ എസ്.പി പ്രവിൺ പ്രകാശിനെയാണ് സസ്‌പെൻഡ് ചെയ്തത്. മമത ബാനർജിയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നന്ദിഗ്രാമിൽ എത്തിയ മമതയ്ക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവി പ്രകാശിനെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

Share this story