പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പികെ സിൻഹ രാജിവെച്ചു

പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പികെ സിൻഹ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പി.കെ സിന്‍ഹ രാജിവെച്ചു. 2019ൽ പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവായി എത്തിയ പി.കെ സിന്‍ഹ 1977 ബാച്ചുകാരനായ മുന്‍ യു.പി കാഡര്‍ ഐ.എ.എസ്​ ഉദ്യോഗസ്​ഥനാണ്. വ്യക്​തിഗത കാരണങ്ങള്‍ ഉന്നയിച്ചാണ് പി.കെ സിന്‍ഹ​ രാജി നല്‍കിയത്​. അതേ സമയം, ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ പോലുള്ള ഭരണഘടന പദവികളില്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാലു വര്‍ഷം കാബിനറ്റ്​ സെക്രട്ടറിയായിരുന്നു പി.കെ സിന്‍ഹ. സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്​തികയായ കാബിനറ്റ്​ സെ​ക്രട്ടറി പദവിയില്‍ മൂന്നുതവണ നിയമനം നീട്ടിലഭിച്ച ആദ്യ ഉന്നത ഉദ്യോഗസ്​ഥൻ കൂടിയാണ്​.

വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, സമിതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയകാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്​ സിന്‍ഹയാണ്​.

Share this story