അറുതിയില്ലാതെ കൊവിഡ് വ്യാപനം; കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേർക്ക് കൂടി രോഗബാധ

അറുതിയില്ലാതെ കൊവിഡ് വ്യാപനം; കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന വർധനവിന്റെ തോത് ഓരോ ദിവസവും ഉയർന്നു വരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്

23,653 പേർ ഇന്നലെ രോഗമുക്തി നേടി. 188 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനോടകം 1,15,55,284 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,11,07,332 പേർ രോഗമുക്തി നേടി

1,59,558 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,88,394 പേർ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ 80 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്.

Share this story