യുപി നോയ്ഡയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി; അടൂർ സ്വദേശി അറസ്റ്റിൽ

യുപി നോയ്ഡയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി; അടൂർ സ്വദേശി അറസ്റ്റിൽ

നോയ്ഡയിൽ ജോലി വാഗ്ദാനം നൽകി മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിൽ അടൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ മാസം ആറിനാണ് സംഭവം. അടൂർ സ്വദേശി രാജുവാണ് അറസ്റ്റിലായത്.

യുവതിയും രാജുവും തമ്മിൽ പരിചയക്കാരായിരുന്നു. ജോലി നൽകുന്നതിനുള്ള അഭിമുഖത്തിനെന്ന പേരിൽ രാജു യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് രാജു നൽകിയ ശീതള പാനീയം കുടിച്ചപ്പോൾ താൻ മയക്കത്തിലേക്ക് വീണു

ഉണർന്നപ്പോഴാണ് പീഡനത്തിന് ഇരയായെന്ന് അറിഞ്ഞത്. പിന്നീട് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

Share this story