ആർ എസ് എസിനെ സംഘ്പരിവാർ എന്ന് വിളിക്കരുതെന്ന് രാഹുൽ; കാരണം ഇതാണ്

ആർ എസ് എസിനെ സംഘ്പരിവാർ എന്ന് വിളിക്കരുതെന്ന് രാഹുൽ; കാരണം ഇതാണ്

ആർ എസ് എസിനെ സംഘ്പരിവാർ എന്ന് വിളിക്കരുതെന്ന് രാഹുൽ ഗാന്ധി. താൻ അങ്ങനെ അഭിസംബോധന ചെയ്യില്ലെന്നും രാഹുൽ പറഞ്ഞു. യുപി ഝാൻസിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം

കുടുംബമെന്നാൽ സ്ത്രീകളെയും പ്രായമായവരെയും ബഹുമാനിക്കുന്നതാണ്. സ്‌നേഹവും അടുപ്പവും അതിനുണ്ട്. എന്നാൽ ആർ എസ് എസിന് ഇതൊന്നുമില്ല. സാമുദായിക സംഘർഷവും ന്യൂനപക്ഷങ്ങളെ ഉപ്രദവിക്കലുമാണ് അവരുടെ രീതി. അതിനാൽ ആർ എസ് എസിനെ സംഘ്പരിവാർ എന്ന് താൻ വിളിക്കില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു

Share this story