രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; ലിറ്ററിന് 21 പൈസ കുറഞ്ഞു

രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; ലിറ്ററിന് 21 പൈസ കുറഞ്ഞു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയിൽ നേരിയ കുറവ്. 21 പൈസയാണ് കുറഞ്ഞത്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ചെറിയ ശതമാനം പോലും ഇന്ധനവിലയിൽ കുറവ് വരുത്താൻ പെട്രോൾ കമ്പനികൾ തയ്യാറായിട്ടില്ല

529 രൂപയാണ് ക്രൂഡ് ഓയിൽവില കുറഞ്ഞത്. അതേസമയം രണ്ട് ദിവസം കൊണ്ട് 39 പൈസ മാത്രാണ് ഇന്ധനവിലയിൽ കുറച്ചത്. ഇന്നലെ പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറച്ചിരുന്നു.

Share this story