എന്തുകൊണ്ട് നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചു; മോദിയുടെ വിസ റദ്ദാക്കണം: മമതാ ബാനര്‍ജി

എന്തുകൊണ്ട് നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചു; മോദിയുടെ വിസ റദ്ദാക്കണം: മമതാ ബാനര്‍ജി

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദി ബംഗ്ലാദേശിലെത്തിയതെന്ന് മമത ആരോപിച്ചു.

‘ഇവിടെ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. അദ്ദേഹം ബംഗ്ലാദേശിലെത്തി ബംഗാളിനെക്കുറിച്ച് പ്രസംഗിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്’ -ഖാരഗ്പുരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജി പറഞ്ഞു.

‘2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശി നടന്‍ ഞങ്ങളുടെ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ബി.ജെ.പി ബംഗ്ലാദേശിനോട് പറഞ്ഞ് അദ്ദേഹത്തിന്റെ വിസ റദ്ദാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രധാമന്ത്രി ഒരു കൂട്ടം ആളുകളുടെ വോട്ട് ശേഖരിക്കാനായി ബംഗ്ലാദേശിലെത്തിയിരിക്കുന്നു. എന്തുകൊണ്ട് നിങ്ങളുടെ വിസ റദ്ദാക്കുന്നില്ല ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും’ -മമത ബാനര്‍ജി പറഞ്ഞു.

Share this story