ആശങ്ക ഉയരുന്നു; മഹാരാഷ്ടയിൽ ഇന്ന് കോവിഡ് ബാധിച്ചത് 40,414 പേര്‍ക്ക്

ആശങ്ക ഉയരുന്നു; മഹാരാഷ്ടയിൽ ഇന്ന് കോവിഡ് ബാധിച്ചത് 40,414 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 40,414 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 27.13 ലക്ഷമായിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നുമുതല്‍ നൈറ്റ് കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,784 പേരാണ് രോഗമുക്തരായത്, 108 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,181 ആയി ഉയർന്നു. നിലവില്‍ 3,25,901 സജീവ കേസുകളാണ് ഉള്ളത്.

മുംബൈ നഗരത്തില്‍ ഇന്ന് 6923 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ മരിച്ചു. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതര്‍ 3,98,674 ആയി. മരിച്ചവര്‍ 11,649 ആയി. നാഗ്പൂരില്‍ ഇന്ന് 3,970 പേര്‍ക്കാണ് വൈറസ് ബാധ. താനെയിലും പൂനെയിലും വൈറസ് വ്യാപനം രൂക്ഷമാണ്.

Share this story