മെഹബൂബ മുഫ്തിക്ക് പാസ്‌പോർട്ട് നൽകാനാകില്ലെന്ന് അധികൃതർ

മെഹബൂബ മുഫ്തിക്ക് പാസ്‌പോർട്ട് നൽകാനാകില്ലെന്ന് അധികൃതർ

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്ക് പാസ്‌പോർട്ട് നൽകാൻ സാധിക്കില്ലെന്ന് ശ്രീനഗർ പാസ്‌പോർട്ട് റീജ്യണൽ ഓഫീസ്. രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘രാജ്യ സുരക്ഷ മുൻനിർത്തിയുള്ള സി.ഐ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് ഓഫീസ് എന്റെ അപേക്ഷ തള്ളിയത്. മുൻ മുഖ്യമന്ത്രി പാസ്‌പോർട്ട് കൈവശംവയ്ക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്നാണു പറയുന്നത്. ഇതാണ് 2019 ഓഗസ്റ്റ് മുതൽ കശ്മീരിൽ നിലനിൽക്കുന്ന സാഹചര്യം,’ മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മേയിലാണു മുഫ്തിയുടെ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചത്. ഡിസംബറിൽ പുതിയ പാസ്പോർട്ടിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടാകാൻ വൈകുന്നതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

Share this story