ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥൻ ജി എസ് സിംഗാൾ, റിട്ടി. പോലീസ് ഉദ്യോഗസ്ഥൻ തരുൺ ബരോട്ട്, കമാൻഡോ ഉദ്യോഗസ്ഥൻ അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെവിട്ടത്.

ഇതോടെ മുഴുവൻ പ്രതികളും കേസിൽ നിന്ന് മോചിതരായി. നേരത്തെ നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഇസ്രത് ജഹാൻ അടക്കമുള്ളവർ ഭീകരരല്ല എന്ന് തെളിയിക്കാനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കൂടി കോടതി വെറുതെ വിട്ടത്.

2004 ജൂണിലാണ് മലയാളികലായ പ്രാണേഷ് പിള്ള, അംജാദ് അലി റാണ, സീഷൻ ജോഹർ, ഇസ്രത് ജഹാൻ എന്നിവരെ അഹമ്മദാബാദിൽ വെച്ച് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചത്.

Share this story