ആശങ്കയിൽ മഹാരാഷ്ട്ര; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 47,827 പേര്‍ക്ക്

ആശങ്കയിൽ മഹാരാഷ്ട്ര; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 47,827 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 47,827 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24,126 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 202 പേരാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 29,04,076 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് രോഗ വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറയുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂര്‍ണ ലോക്ക് ഡൗണിന് മുന്‍പായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുളള ശ്രമം വിദഗ്ധരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയില്‍ വ്യാഴാഴ്ച 8,832 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് നഗരത്തില്‍ ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

Share this story