പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

Share with your friends

മീററ്റ് (യുപി)​: ട്യൂഷൻ ക്ലാസ്​ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങുന്നത്​ വഴി കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സർധനയിലെ കപ്സർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന ദാരുണ​ സംഭവം ഉണ്ടായിരിക്കുന്നത്.

ക്ലാസ്​ കഴിഞ്ഞ്​ മടങ്ങുന്നത്​ വഴി നാല്​ യുവാക്കൾ കടത്തിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച്​ ബാലാത്സംഗത്തിനിരയാക്കുകയായിരുന്നു ഉണ്ടായത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിച്ച്​ ആത്മഹത്യ ചെയ്യുകയുണ്ടായി.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ രണ്ട്​ പ്രതികളെ പോലീസ് അറസ്റ്റ്​ ചെയ്തിരിക്കുന്നു. ബന്ധുക്കളോട്​ വിവരം പറഞ്ഞ ശേഷമാണ്​ കുട്ടി വിഷം കുടിച്ചത്​.

ലഖാൻ എന്ന യുവാവിനും മൂന്ന്​ സുഹൃത്തുക്കൾക്കുമെതിരെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന്​ ആത്മഹത്യ കുറിപ്പ്​ ലഭിച്ചതായും റൂറൽ പൊലീസ്​ സൂപ്രണ്ട്​ കേശവ്​ കുമാർ പറഞ്ഞു. ലഖാനും സുഹൃത്ത്​ വികാസുമാണ്​ അറസ്റ്റിലായത്​.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!