രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേർക്ക് കൂടി കൊവിഡ്; ഏഴ് മാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവ്

രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേർക്ക് കൂടി കൊവിഡ്; ഏഴ് മാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. സെപ്റ്റംബർ 20ന് രാജ്യത്ത് 92,605 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് ശേഷം ഇതാദ്യമായാണ് ഇത്രയുമധികം കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തിസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമാണ്. ഈ സംസ്ഥാനങ്ങളിലാണ് നിലവിലെ കേസുകളിൽ 90 ശതമാനവും.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 47,827 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 8648 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

Share this story