ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 22 ആയി

ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 22 ആയി

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാൻമാർ വീരമൃത്യു വരിച്ചു. ബീജാപൂർ എസ് പി കാമലോചൻ കശ്യപാണ് ഇക്കാര്യം അറിയിച്ചത്. മുപ്പതിലധികം ജവാൻമാർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 17 സൈനികരുടെ മൃതദേഹം കണ്ടെത്തി.

നിരവധി ജവാൻമാർക്ക് പരുക്കേറ്റിട്ടുണ്ട്. സുഖ്മ-ബീജാപൂർ അതിർത്തിയിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ മാവോവാദികൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈനികർ സഞ്ചരിച്ച ബസ് കുഴിബോംബ് വെച്ച് മാവോയിസ്റ്റുകൾ തകർത്തു.

ഏറ്റുമുട്ടൽ നാല് മണിക്കൂറോളം നേരം നീണ്ടുനിന്നു. 15 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Share this story