ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം: എട്ട് ജവാൻമാർക്ക് വീരമൃത്യു, 18 ജവാൻമാരെ കാണാനില്ല
ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ട് ജവാൻമാർ വീരമൃത്യു വരിച്ചു. 18 ജവാൻമാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡ് മേധാവി അശോക് ജുനേജ അറിയിച്ചു. ഇന്ന് രണ്ട് ജവാൻമാരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ എട്ടായി ഉയർന്നത്
30 ജവാൻമാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 23 പേരെ ബിജാപൂർ ആശുപത്രിയിലും ഏഴ് പേരെ റായ്പൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് ബിജാപൂരിൽ വെച്ച് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
സൈനികർ സഞ്ചരിച്ച ബസ് കുഴിബോംബ് വെച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. ദാവുദയ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
