മദ്യലഹരിയിൽ 50കാരൻ വീടിന് തീയിട്ടു; കുട്ടികളടക്കം ആറ് പേർ വെന്തുമരിച്ചു

മദ്യലഹരിയിൽ 50കാരൻ വീടിന് തീയിട്ടു; കുട്ടികളടക്കം ആറ് പേർ വെന്തുമരിച്ചു

കർണാടക വീരാജ്‌പേട്ടിൽ മദ്യലഹരിയിൽ 50കാരൻ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന നാല് കുട്ടികളടക്കം ആറ് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വീരാജ്‌പേട്ട മുകുടഗേരിയിൽ ശനിയാഴ്ചയാണ് സംഭവം

തോട്ടം തൊഴിലാളികളുടെ വീടുകളിലൊന്നാണ് കത്തിയത്. യെരവാര മഞ്ജുവും കുടുംബവും താമസിച്ചിരുന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ പിതാവ് യെരവാര ഭോജയാണ് വീടിന് തീയിട്ടത്. ഇയാൾ ഒളിവിലാണ്. യെരവാര ഭോജയുടെ ഭാര്യ സീത(45), ബന്ധു ബേബി(40), പ്രാർഥന(6), വിശ്വാസ്(6), പ്രകാശ്(7), വിശ്വാസ്(7), എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികൾ മഞ്ജുവിന്റെയും രണ്ട് പേർ ബേബിയുടെയുമാണ്

മഞ്ജു, ബന്ധുവായ തോല എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭോജയും സീതയും തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് ഇയാൾ വീടിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. വീട് പുറത്ത് നിന്ന് പൂട്ടുകയും ചെയ്തിരുന്നു.

Share this story