സ്ത്രീധനം നൽകാൻ വിസമ്മതിച്ച 24കാരിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചു; നഗ്നയാക്കിയ ശേഷം പുരുഷന്മാർ ഉപദ്രവിച്ചു

Share with your friends

ഭുവനേശ്വര്‍: സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർതൃവീട്ടുകാർ. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ്​ സംഭവം. സ്​ത്രീധനം നല്‍കാന്‍ വിസമ്മതിച്ച 24കാരിയെ ഭര്‍തൃവീട്ടുകാര്‍ നഗ്​നയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. സ്ത്രീധനം നൽകാൻ തനിക്കോ തൻ്റെ വീട്ടുകാർക്കോ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് ക്രൂരസംഭവങ്ങളുടെ തുടക്കം. യുവതിയെ നിരവധി പുരുഷന്‍മാര്‍ വടി ഉപയോഗിച്ച്‌​ യുവതിയെ മർദ്ദിക്കുകയായിരുന്നു. വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും നഗ്​നയാക്കിയശേഷം മർദ്ദനം തുടരുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരു സ്​ത്രീ യുവതിയുടെ ദേഹത്തേക്ക്​ വസ്​ത്രം വലിച്ചിടുന്നതും പുരുഷന്‍മാരെ തള്ളിനീക്കുന്നതും കാണാം.

പരസ്യമായിട്ടായിരുന്നു ആക്രമണം. ഗ്രാമത്തിലെ ചിലര്‍ യുവതിയെ അക്രമത്തില്‍നിന്ന്​ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ഫലം കണ്ടില്ല. മര്‍ദനത്തിനെതിരെ യുവതിയു​ടെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!