ഒരു ലക്ഷം കടന്ന് പ്രതിദിന വർധനവ്; കൊവിഡ് വ്യാപനത്തിൽ വലഞ്ഞ് രാജ്യം

ഒരു ലക്ഷം കടന്ന് പ്രതിദിന വർധനവ്; കൊവിഡ് വ്യാപനത്തിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കൊവിഡ് കേസുകളിൽ രൂക്ഷ വർധനവ്. ഇതാദ്യമായി പ്രതിദിന കേസുകൾ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 478 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു

ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. ഇതിനോടകം 1,16,82,136 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 7,41,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,65,101 പേർ കൊവിഡ് ബാധിച്ച് മരിച്ചു

രാജ്യത്ത് ഇതിനോടകം 7.91 കോടി പേർക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കർണാടക, ഛത്തിസ്ഗഢ്, ഡൽഹി, തമിഴ്‌നാട്, യുപി, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.

Share this story