അനിൽ ദേശ്മുഖിന്റെ രാജി; എൻസിപി നേതാവ് ദിലിപ് വൽസേ പാട്ടീലിനെ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായി നിയോഗിച്ചു

അനിൽ ദേശ്മുഖിന്റെ രാജി; എൻസിപി നേതാവ് ദിലിപ് വൽസേ പാട്ടീലിനെ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായി നിയോഗിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ മുതിർന്ന എൻസിപി നേതാവ് ദിലിപ് വൽസേ പാട്ടീൽ പുതിയ ആഭ്യന്തര മന്ത്രിയാവും. നിലവിൽ താക്കറെ മന്ത്രിസഭയിലെ തൊഴിൽ, എക്‌സൈസ് മന്ത്രിയാണ് പാട്ടീൽ.

ഏഴ് തവണ എംഎൽഎ ആയിട്ടുള്ള പാട്ടീൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുൻ പിഎ ആയിരുന്നു. പവാറിന്റെ വിശ്വസ്തനായാണ് പാട്ടീൽ അറിയപ്പെടുന്നത് തന്നെ. നേരത്തെ കോൺഗ്രസ് എംഎൽഎ ആയിരുന്ന പാട്ടീൽ എൻസിപി രൂപവത്കരിച്ചതിന് പിന്നാലെയാണ് പവാറിനൊപ്പം അണിചേർന്നത്. നേരത്തെ നിയമസഭ സ്പീക്കറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

മുംബൈ മുൻ പോലീസ് കമ്മിഷണർ പരംബീർ സിംഗ് ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് അനിൽ ദേശ്മുഖ് രാജിവെച്ചത്. ഗുരുതര അഴിമതി ആരോപണങ്ങളായിരുന്നു ദേശ്മുഖിനെതിരെ പരംബർ സിംഗ് ഉന്നയിച്ചിരുന്നത്. സംഭവത്തിൽ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചത്.

Share this story